
കോഴിക്കോട്ടെ മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആദ്യമായി മലബാർ ഗാർഡൻ ഫെസ്റ്റിവൽ നടത്തുന്നു.
ഡിസംബർ 20 മുതൽ 29 വരെയാണ് ആദ്യത്തെ മലബാർ ഗാർഡൻ ഫെസ്റ്റിവൽനടക്കുക. തുടർന്നിനി എല്ലാ വർഷങ്ങളിലും ഏകദേശം ഇതേ സമയത്തായി ഫെസ്റ്റിവൽ നടത്താനാണ് ഉദ്ദേശിക്കുന്നത്.
ബൊട്ടാണിക്കൽ ഗാർഡന്റെ പ്രസക്തിയെക്കുറിച്ച് സമൂഹത്തിൽ അവബോധമുണ്ടാക്കുക, ചെടികൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള സന്ദേശം പ്രചരിപ്പിക്കുക, ഗാർഡനിലേക്ക് കൂടുതൽ ആളുകളെ എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ബൊട്ടാണിക്കൽ ഗാർഡനുകളിൽ ഗാർഡൻ ഫെസ്റ്റിവലുകൾ സംഘടിപ്പിക്കുന്നതെന്ന് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ഡയറക്ടർ ഇൻ ചാർജ് ഡോ. എൻ.എസ്. പ്രദീപ് പറഞ്ഞു.