ജില്ലയിൽ 155 ചാർജിങ് സ്റ്റേഷനുകൾ ഉദ്ഘാടനംചെയ്തു
29 Nov 2022
News Electric Vehicles charging stations
പ്രവർത്തനസജ്ജമായ 155 ചാർജിങ് സ്റ്റേഷനുകളും 142 സൗരോർജനിലയങ്ങളും മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. ഇനി ഇലക്ട്രിക്ക് വാഹനങ്ങൾ അനായാസം ചാർജ് ചെയ്യാം. പൊതുമരാമത്ത് വകുപ്പ് നിർമിക്കുന്ന കെട്ടിടങ്ങളും ഇനി മുതൽ സോളാർ സംവിധാനംകൂടിയായിരിക്കും ഒരുക്കുകയെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മന്ത്രി എ.കെ. ശശീന്ദ്രൻ ഓൺലൈനിലൂടെ അധ്യക്ഷതവഹിച്ചു.
പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ഏഴ് ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളും ഇലക്‌ട്രിക് ഓട്ടോറിക്ഷകൾക്കും ഇരുചക്രവാഹനങ്ങൾക്കും ചാർജ് ചെയ്യാൻ 148 പോൾമൗണ്ടഡ് സ്റ്റേഷനുകളും ഉൾപ്പെടുന്ന ശൃംഖലയാണ് ഉദ്ഘാടനംചെയ്തത്.
കെ.എം. സച്ചിൻദേവ് എം.എൽ.എ., രാമനാട്ടുകര നഗരസഭാ അധ്യക്ഷ ബുഷറ റഫീക്ക്, ഉപാധ്യക്ഷൻ കെ. സുരേഷ്, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. ലത്തീഫ്, കെ.എസ്.ഇ.ബി. നോർത്ത് ട്രാൻസ്മിഷൻ ചീഫ് എൻജിനിയർ എസ്. ശിവദാസ്, ഇലക്‌ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഷാജി സുധാകരൻ, നോർത്ത് ട്രാൻസ്മിഷൻ ഡെപ്യൂട്ടി ചീഫ് എൻജിനിയർ എസ്. ശിവദാസ്, ഇലക്‌ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഷാജി സുധാകരൻ, നോർത്ത് ട്രാൻസ്മിഷൻ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ആർ. ലേഖാറാണി തുടങ്ങിയവർ സംസാരിച്ചു.