ഒ​രു​മാ​സം നീ​ളു​ന്ന കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് 19ന് ​കി​ക്കോ​ഫ് ചെയ്തു

20 Jan 2025

News Event
ഒ​രു​മാ​സം നീ​ളു​ന്ന കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് 19ന് ​കി​ക്കോ​ഫ് ചെയ്തു

കൊ​യ​പ്പ സ്മാ​ര​ക അ​ഖി​ലേ​ന്ത്യ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​നു​ള്ള ഒ​രു​ക്കം പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഒ​രു​മാ​സം നീ​ളു​ന്ന ടൂ​ർ​ണ​മെൻറി​ന്റെ ആ​ദ്യ കി​ക്കോ​ഫ് 19ന് ​രാ​ത്രി 8.30ന് ​ന​ട​ക്കും. ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ വൈ​കീ​ട്ട് ഏ​ഴി​ന് ആ​രം​ഭി​ക്കും. ഏ​ഴാ​യി​രം പേ​ർ​ക്ക് ഇ​രു​ന്ന് ക​ളി കാ​ണു​ന്ന​തി​നു​ള്ള സ്റ്റീ​ൽ ഗാ​ല​റി​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. സ്ത്രീ​ക​ൾ​ക്ക് മ​ത്സ​രം വീ​ക്ഷി​ക്കു​ന്ന​തി​ന് ടൂ​ർ​ണ​മെ​ന്റ് ക​മ്മി​റ്റി പ്ര​ത്യേ​കം ഗാ​ല​റി സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കെ.​ആ​ർ.​എ​സ് കോ​ഴി​ക്കോ​ട്, കെ.​ഡി.​എ​സ് എ​ഫ്.​സി കീ​ഴി​ശ്ശേ​രി, സ്കൈ​ബ്ലൂ എ​ട​പ്പാ​ൾ, മെ​ഡി ഗാ​ർ​ഡ് അ​രീ​ക്കോ​ട്, അ​ൽ മി​ൻ ഹാ​ൻ വ​ളാ​ഞ്ചേ​രി, സ​ബാ​ൻ കോ​ട്ട​ക്ക​ൽ, ജിം​ഖാ​ന തൃ​ശൂ​ർ, എ.​എ​ഫ്.​സി അ​മ്പ​ല​വ​യ​ൽ, ബേ​സ് പെ​രു​മ്പാ​വൂ​ർ, യു​നൈ​റ്റ​ഡ് നെ​ല്ലി​ക്കു​ത്ത്, ലൈ​റ്റ് നി​ങ് കൊ​ടു​വ​ള്ളി, അ​ബി​ലാ​ഷ് കു​പ്പ​ത്ത്, റോ​യ​ൽ ട്രാ​വ​ൽ​സ് കോ​ഴി​ക്കോ​ട്, കെ.​എം.​ജി മാ​വൂ​ർ, ഉ​ഷ എ​ഫ്.​സി തൃ​ശൂ​ർ, എ​ഫ്.​സി കു​ണ്ടോ​ട്ടി, കെ.​എ​ഫ്.​സി കാ​ളി​കാ​വ്, ലി​ൻ​ഷ മ​ണ്ണാ​ർ​ക്കാ​ട്, ഫി​റ്റ് വെ​ൽ കോ​ഴി​ക്കോ​ട്, യൂ​റോ സ്പാ​ർ​ട്സ് പ​ട​ന്ന, യു​നി​റ്റാ​സ് കൂ​ത്തു​പ​റ​മ്പ്, ജ​വ​ഹ​ർ മാ​വൂ​ർ, അ​ൽ മ​ദീ​ന ചെ​ർ​പ്പു​ള​ശ്ശേ​രി, ഫി​ഫ മ​ഞ്ചേ​രി തു​ട​ങ്ങി​യ 24 പ്ര​മു​ഖ​രാ​യ ടീ​മു​ക​ളാ​ണ് മാ​റ്റു​ര​ക്കു​ന്ന​ത്. ഓ​രോ ടീ​മി​ലും മൂ​ന്ന് വി​ദേ​ശ​താ​ര​ങ്ങ​ൾ​ക്ക് ക​ളി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കും. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ നീ​ലേ​ശ്വ​രം അ​ഖി​ലേ​ന്ത്യ സെ​വ​ൻ​സി​ലെ ഈ ​വ​ർ​ഷ​ത്തെ ചാ​മ്പ്യ​ന്മാ​രാ​യ കെ.​ഡി.​എ​സ് കി​ഴി​ശ്ശേ​രി, കെ.​ആ​ർ.​എ​സ് കോ​ഴി​ക്കോ​ടി​നെ നേ​രി​ടും.   

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit