ഫാംറോക്ക് ഗാർഡൻ ആൻഡ് വൈക്കം മുഹമ്മദ് ബഷീർ പാർക്ക് ഇന്ന് ഉദ്ഘാടനംചെയ്യും
28 Nov 2022
News Basheer Park
ഫറോക്ക് ചുങ്കത്തെ ഫാംറോക്ക് ഗാർഡൻ ആൻഡ് വൈക്കം മുഹമ്മദ് ബഷീർ പാർക്ക് തിങ്കളാഴ്ച അഞ്ചുമണിക്ക് സഹകരണമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനംചെയ്യും. കരുവൻതിരുത്തി സഹകരണബാങ്കിന്‍റെയും ഡോ. ഹൈമ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്തസംരംഭമാണിത്.
ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷനാവും. പാർക്കിലെ വൈക്കം മുഹമ്മദ് ബഷീർ പ്രതിമ മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ അനാച്ഛാദനംചെയ്യും. വയലോരം ഹാൾ ചലച്ചിത്രതാരം മാമുക്കോയയും ഹൈമ ചാരിറ്റബിൾ ട്രസ്റ്റ് മലയാള മനോരമ മുൻ റെസിഡൻറ് എഡിറ്റർ കെ. അബൂബക്കറും ഉദ്ഘാടനംചെയ്യും.