കുട്ടികളെ മൊബൈല് ഫോണിന്റെ അടിമത്വത്തിൽ നിന്നും നേർവഴിക്ക് നയിക്കാൻ കേരള പോലീസിന്റെ 'കൂട്ട്' പദ്ധതി

14 Jun 2022

News Mobile addiction
കുട്ടികളെ മൊബൈല്‍ ഫോണിന്റെ  അടിമത്വത്തിൽ നിന്നും നേർവഴിക്ക് നയിക്കാൻ കേരള പോലീസിന്റെ 'കൂട്ട്' പദ്ധതി

 

മൊബൈല്‍ ഫോണിന്റെ  ആകർഷണീയ വലയങ്ങളിൽ അകപെട്ടുപോകുന്ന കുട്ടികളെ നേര്‍വഴിക്ക് നയിക്കാന്‍  കേരള പോലീസിന്റെ  പുതിയ പദ്ധതി 'കൂട്ട്' കോഴിക്കോടിലും. നേരത്തേ നടപ്പാക്കിയ 'കിഡ്‌സ് ഗ്ലോവ്' പദ്ധതിയുടെ തുടര്‍ച്ചയാണ് 'കൂട്ട്'.

സൈബര്‍ തട്ടിപ്പ്, സൈബര്‍ സുരക്ഷ, മൊബൈലിന്റെ അമിതോപയോഗം, സ്വകാര്യത സംരക്ഷണം തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ദിശാബോധം നൽകാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക.

മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചുവരുന്ന കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കും. ഇതിനായി ജില്ലകളിൽ കൗണ്‍സിലര്‍മാരെ നിയോഗിക്കും. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഇരയാക്കപ്പെടുന്നവര്‍ക്കുള്ള നിയമസഹായവും മാനസിക പിന്തുണയും പുനരധിവാസവും ഉറപ്പുവരുത്തും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ ക്ലാസും പൊലീസും കൗണ്‍സിലര്‍മാരും ചേര്‍ന്ന് നടത്തുമെന്ന് എഡിജിപി മനോജ് എബ്രഹാം ഐ പി എസ് പറഞ്ഞു.

മൊബൈൽ ഫോണിന് അടിമപ്പെട്ട് വിദ്യാർഥിനിയുടെ  ആത്മഹത്യ പോലുള്ള ദുഖിപ്പിക്കുന്നതും നിര്ഭാഗ്യകരുമായ പല സംഭവങ്ങളാണ് ഇതിലേയ്ക്കു നയിച്ചത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് 'കൂട്ട്' ഒരു  രക്ഷാകവചമായി പൊലീസ് എത്തിക്കുന്നത്.

 

 

Source: News18 Malayalam

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit