
കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസത്തിലൂടെ ഗവിയിലെ കാനനഭംഗി ആസ്വദിക്കാം. ഗവിയിലേക്ക് ഉല്ലാസയാത്രയ്ക്കു അവസരമൊരുക്കുന്ന യാത്ര ഡിസംബർ 3-നാണ് സംഘടിപ്പിക്കുന്നത്. ശനിയാഴ്ച രാത്രി ഒമ്പതുമണിക്ക് താമരശ്ശേരിയിൽനിന്നും തുടർന്ന് പത്തുമണിക്ക് കോഴിക്കോട് കെ.എസ്.ആർ.ടി.സി. ടെർമിനലിൽ നിന്നും യാത്ര പുറപ്പെടുന്ന ബസ് ആറാംതീയതി പുലർച്ചെ അഞ്ചു മണിക്ക് മടങ്ങിയെത്തും. ആനത്തോട്, കൊച്ചുപമ്പ, മൈലപ്ര, മങ്ങാറ കുളഞ്ഞി, വടശ്ശേരിക്കര, പെരുനാട്, ചിറ്റാർ, സീതത്തോട്, ആങ്ങമുഴി, മുഴിയാർ, കക്കി ഡാംവഴി യാത്ര ഗവിയിൽ എത്തിച്ചേരും. തുടർന്ന് കുമരകത്ത് ഹൗസ്‌ബോട്ട് യാത്രയും ഒരുക്കുന്നുണ്ട്. ഗവിയിലെയും കുമരകത്തെയും ഭക്ഷണമുൾപ്പെടെയുള്ള പാക്കേജിന് ആളൊന്നിന് 4450 രൂപയാണ് നിരക്ക്. യാത്രയ്ക്ക് ബുക്ക് ചെയ്യുന്നതിനായി 9544477954, 9846100728 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.